Monday, 16 July 2007

തലമൂടി നിയമം


5 comments:

എസ്. ജിതേഷ്ജി/S. Jitheshji said...

ഒരു മികച്ച കാര്‍ട്ടൂണ്‍ എത്രത്തോളം ചിന്തോദ്ദീപകമാകും എന്നതിന്‍ടെ ഒന്നാന്തരം ഉദാഹരണമാണ്‍ ഇത്.

ഇടിവാള്‍ said...

എനിക്കിഷ്ടപ്പെട്ടില്ല..

എന്തിനേയ്ം നെഗറ്റീവ് ചിന്തയോടെ കാണുന്ന മലയാളിയുടെ ഒരു സങ്കുചിത ചിന്തകൂടി ....

ഹെല്‍മറ്റിന്റെ നല്ല വശങ്ങളെപ്പറ്റി ചിന്തിക്കാത്തതെന്തേ...

മനോജ് കുമാർ വട്ടക്കാട്ട് said...

:(

(99% ജീവന്‍ രക്ഷാ കവചം എന്നുകൂടി അടിയിലെഴുതി വയ്ക്കുക)

rajesh said...

കഴിഞ്ഞ വര്‍ഷം ആകെ 3650 പേര്‍ കേരളത്തില്‍ മരിച്ചതില്‍ ഏതാണ്ട്‌ 1750 പേര്‍ ഇരുചക്ര യാത്രക്കാരായിരുന്നു. അതില്‍ നിന്ന് ഇതൊരു അപകടം പിടിച്ച സാധനം ആണെന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതെ ഉള്ളു.അപ്പോള്‍ എന്തെങ്കിലും വിധത്തില്‍ ചാവതെ വീട്ടിലെത്താനല്ലേ നോക്കേണ്ടത്‌? അതിന്‌ helmet സഹായിക്കുമെങ്കില്‍ (അതിനിനിയും സംശയമോ?) അതങ്ങ്‌ തലയില്‍ വച്ചൂടേ? ആരെങ്കിലും വഴിയില്‍ വടിയുമായി നിന്ന്"വയ്ക്ക്ക്കെടാ തലയില്‍" എന്നു പറഞ്ഞാലേ വയ്ക്കൂ എന്നു വന്നാല്‍?

ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രിയില്‍ ബൈക്കില്‍ നിന്നു വീണ്‌ head injury വന്ന ഒരു രോഗിയെയും അദ്ദേഹത്തിനെ "രക്ഷിക്കാനായി" പച്ചവെള്ളം പോലെ (ഉണ്ടെങ്കിലും ഇല്ലെങ്കിലും) പൈസ ഒഴുക്കുന്ന കുടുംബത്തിനെയും കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകും ഹെല്‍മെറ്റിന്റെ ആവശ്യം.

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട് കണ്ടതില്‍ സന്തോഷം